പോകയാന്ന്‍ അമ്മേ ! എന്നുറക്കെ കരഞ്ഞുകൊണ്ട്
പെറ്റുവീണ നിമിഷത്തെ എനിക്കോര്‍മ്മയില്ല..
നിന്‍ ത്ഴുകളിനായ് തലയില്‍ പേന്‍ ആണ്
എന്ന് കളവു പറഞ്ഞുകൊണ്ട്
മടിയില്‍ തല ചായ്ച്ച് കിടന്നതോര്‍ക്കുന്നു..
വരികളില്ലാത്ത ഒരു മൂളലായ്
ഞാന്‍ പതിയെ മാറുന്നു
അത് മാത്രം ,പിന്നെ നീണ്ട സുഷുപ്തി.....
ഉറക്കമുന്നര്‍ന്നു ഞാനീ ഹൃദയമില്ലാ ലോകത്തില്‍
പൊയ്മുഖങ്ങള്‍ മാറി മാറി അണിഞ്ജാടി ,
എനിക്ക് തിരിച്ചു വരണം!
ഇനിയും വൈകിയിട്ടില്ലെന്ന് തോന്നുന്നു,
നിന്‍ മടിയില്‍ തല ചായ്ച്ചുറങ്ങിയ ആ കുട്ടിയാവണം..
വരുന്ന ഓണത്തിനു വരുന്നുണ്ട് ഞാനമ്മേ
ഒന്നിനുമായില്ലെന്കിലും ഓര്‍മ്മകള്‍ പുതുക്കാനെന്കിലും!
0 comments:
Post a Comment